അഥ ഗോകര്‍ണ്ണമാസാദ്യ
ത്രിഷുലോകേഷു വിശ്രുതം
സമുദ്രമദ്ധ്യേ രാജേന്ദ്ര
സര്‍വ്വലോകനമസ്കൃതം��
മൂന്നു ലോകങ്ങളിലും പ്രസിദ്ധിയാര്‍ജിച്ചതും സകല ജനങ്ങളും ദര്‍ശനം നടത്തി നമസ്കരിക്കുന്നതുമായ ഗോകര്‍ണ്ണം സമുദ്രമദ്ധ്യത്തിലായിട്ടാണു സ്ഥിതിചെയ്തിരുന്നത്.
ബാംഗ്ലൂര്‍ – പൂനാ ലൈനില്‍ ഹുബ്ലി എന്നൊരു സ്റ്റേഷനുണ്ട്. ഇവിടെത്താനുള്ള അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഇതാണ്. ഈ സ്റ്റേഷനില്‍ നിന്നു നൂറ്ററുപതു കിലോമീറ്റര്‍ അകലെയാണ് ഗോകര്‍ണം മഹാക്ഷേത്രം.
ഗോകര്‍ണ്ണത്ത് ശ്രീശങ്കര�ഭഗവാന്റെ
ആത്മതത്ത്വലിംഗമാണ്. ദര്‍ശനത്തിനെത്തുന്നവര്‍ ക്ഷേത്രത്തില്‍ കലശം മാത്രമാണു കാണുന്നത്.
അതിനുള്ളില്‍ ആത്മതത്ത്വലിംഗത്തിന്റെ ശിരസ്സുമാത്രം കാണാന്‍ കഴിയും. അതിനാണ് പൂജ നടത്തുന്നത്. ഇരുപതുകൊല്ലം കൂടുമ്പോള്‍ അഷ്ടബന്ധകലശമഹോത്സവം ഇവിടെ നടക്കുന്നുണ്ട്. അപ്പോള്‍ ഏഴുപീഠങ്ങളും അഷ്ടബന്ധവും ഇളക്കിയെടുത്ത് കലശം നടത്തി പുതിയ അഷ്ടബന്ധമിട്ട് ഉറപ്പിക്കുന്നു. അപ്പോഴാണ് ഈ
ലിംഗം ശരിയായി ദര്‍ശിക്കാന്‍ സാധിക്കുന്നത്. ഇത് മൂര്‍ത്തി മാന്‍കൊമ്പിനു തുല്യമാണ്. ഇതിന്റെ പേര് മഹാബലേശ്വരമെന്നാണ്. പാതാളത്തില്‍ തപസ്സു ചെയ്തുകൊണ്ടിരുന്ന
രുദ്രന്‍ ഗോരൂപം ധരിച്ചഭൂമിയുടെ ചെവിയില്‍ നിന്ന് ഇവിടെ പ്രത്യക്ഷമായി. അതിനാല്‍ ഇവിടം ഗോകര്‍ണ്ണമെന്നു പ്രസിദ്ധമായി. പല മഹാന്മാരും ഈ പുണ്യ�ഭൂമിയില്‍ തപസ്സനുഷ്ഠിച്ചിട്ടുണ്ട്. ഇതിനടുത്തുതന്നെയാണ് കലകലേശ്വരമെന്ന ലിംഗമൂര്‍ത്തി.
വെളിയില്‍ സഭാമണ്ഡപത്തില്‍ ഗണപതി, പാര്‍വ്വതി ഇവരുടെ വിഗ്രഹങ്ങളഉണ്ട്. അവരുടെ മദ്ധ്യത്തില്‍ നന്ദികേശ്വരനും ഇരിക്കുന്നു. മഹാബലേശ്വരനും ചന്ദ്രശാലയ്‌ക്കും നടുവില്‍ ശാസ്ത്രേശ്വരലിംഗമുണ്ട്. അതിനു കിഴക്ക്
വീരഭദ്രനെ ദര്‍ശിക്കാം. പ്രധാനക്ഷേത്രത്തിനു സമീപം
സിദ്ധഗണപതിയുണ്ട്. ഇതിന്റെ മസ്തകത്തില്‍ രാവണന്‍ ആഘാതമേല്‍പിച്ചതിന്റെ അടയാളം കാണാം.
ക്ഷേത്രത്തിന്റെ അഗ്നികോണില്‍ കോടിതീര്‍ത്ഥമുണ്ട്. അവിടെ സപ്തകോടീശ്വരലിംഗവും നന്ദീമൂര്‍ത്തിയും കാണാം. പടിഞ്ഞാറ് കാലഭൈരവക്ഷേത്രം നില്‍ക്കുന്നു. അടുത്തുതന്നെ ശങ്കരനാരായണന്റെ ചെറിയ ക്ഷേത്രവുമുണ്ട്. അതിനടുത്താണ് വൈതരണീതീര്‍ത്ഥം.
കോടിതീര്‍ത്ഥത്തിനു തെക്കുഭാഗത്ത് അഗസ്ത്യമുനിയുടെ ഗുഹയുണ്ട്. അതിനു മുന്നിലാണ് �
ഭീമഗദാതീര്‍ത്ഥം. ബ്രഹ്മതീര്‍ത്ഥം, വിശ്വാമിത്രേശ്വരലിംഗമൂര്‍ത്തി, വിശ്വാമിത്രതീര്‍ത്ഥം എന്നിവയുള്ളത്.
അടുത്തുതന്നെ താമ്രാചലമെന്ന പര്‍വ്വതത്തില്‍നിന്ന് താമ്രപര്‍ണ്ണീനദി ഉത്ഭവിക്കുന്നുണ്ട്. നദിയുടെ അടുത്ത് താമ്രഗൗരിയുടെ ചെറിയക്ഷേത്രം നില്‍ക്കുന്നു. അതിനു വടക്ക് രുദ്രഭൂമി എന്ന ശ്മശാന സ്ഥലമാണ്.
ഗോകര്‍ണ്ണം ഗ്രാമത്തില്‍ ശ്രീവേങ്കട�ഭഗവാന്റെ ക്ഷേത്രമുണ്ട്. ഇദ്ദേഹം ഗ്രാമരക്ഷകനാണെന്നു പറയപ്പെടുന്നു. ക്ഷേത്രദേവി �ഭദ്രകാളിയാണ്. അവരുടെ ക്ഷേത്രം ഗോകര്‍ണ്ണത്തിന്റെ കവാടത്തിലാണ്. അവിടെ ദുര്‍ഗാകുണ്ഡം, കാളീഹദ്രം, ഖഡ്ഗതീര്‍ത്ഥം എന്നിവയുണ്ട്.
സമുദ്രതീരത്താണ് ശതശൃംഗപര്‍വ്വതം. ഇവിടെ
കമണ്ഡലു തീര്‍ത്ഥം, ഗരുഡതീര്‍ത്ഥം, അഗസ്ത്യതീര്‍ത്ഥം, ഗരുഡമണ്ഡപം, അഗസ്ത്യമണ്ഡപം, കോടിതീര്‍ത്ഥം, വിധൂതപാപസ്ഥലീതീര്‍ത്ഥം എന്നീ പുണ്യതീര്‍ത്ഥങ്ങള്‍ ദര്‍ശിക്കാം.
ഗോകര്‍ണ്ണക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്യുന്നുണ്ട്. പ്രദക്ഷിണത്തില്‍ അമ്പതിലധികം തീര്‍ത്ഥങ്ങള്‍ കാണാം. ഇതിലധികവും സമുദ്രതീരത്താണ് സ്ഥിതിചെയ്യുന്നത്.
ഗോകര്‍ണ്ണത്തിന്റെ കഥ ഗോലാഗോകര്‍ണ്ണനാഥന്റെ വര്‍ണ്ണനയില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു കഥ ഇങ്ങനെയാണ്. രാവണമാതാവായ കൈകസി മണ്ണുകൊണ്ടുള്ള ലിംഗപൂജയാണു നടത്തിയിരുന്നത്. സമുദ്രതീരത്തു പൂജ നടത്തുമ്പോള്‍ ഒരിക്കല്‍ മണ്‍ലിംഗം തിരയടിച്ച് ഒഴുകിപ്പോയി. തന്മൂലം
മാതാവു സങ്കടപ്പെടുന്നതു കണ്ട് രാവണന്‍ കൈലാസത്തില്‍ പോയി തപസ്സു ചെയ്തു �ഭഗവാന്‍ ശ്രീശങ്കരനില്‍ നിന്ന്
ആത്മതത്ത്വലിംഗം വാങ്ങിച്ചു. അതുമായി കൈലാസത്തില്‍ നിന്ന് ഒരു സന്ധ്യാസമയത്ത് ഇവിടെ എത്തിച്ചേര്‍ന്നു ഒരു ബ്രാഹ്മണനെ ആ ലിംഗം ഏല്‍പിച്ചിട്ട് രാവണന്‍ ശൗചാദികര്‍മ്മങ്ങള്‍ക്കു പോയി. ആ ബ്രാഹ്മണന്‍ സാക്ഷാല്‍ ഗണപതിയായിരുന്നു. അദ്ദേഹം ആ ലിംഗം നിലത്തുവച്ചു. രാവണന്‍ തിരിച്ചുവന്നപ്പോള്‍ നിലത്തുനിന്ന് ലിംഗം എടുക്കാന്‍ സാധിച്ചില്ല. ദേഷ്യപ്പെട്ട് ബ്രാഹ്മണന്റെ തലയ്‌ക്ക് ഒരടി കൊടുത്തു. അനന്തരം നിരാശനായി ലങ്കയ്‌ക്കു മടങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: