ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ ആകസ്മികമായ പേള്‍ ഹാര്‍ബര്‍ ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും അതിനാലാണ് അവര്‍ യുദ്ധത്തില്‍ പങ്കാളികളായതെന്നും വ്യക്തമാക്കുന്ന ഒരു രേഖ ലഭിച്ചു.അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ് 1941 ഡിസംബര്‍ ഏഴിന് ഉണ്ടായ ഈ ആക്രമണത്തെ മനുഷ്യക്കുരുതിയുടെ ദിനമായാണ് വിശേഷിപ്പിച്ചിരുന്നത്. 2400 സൈനികര്‍ വധിക്കപ്പെട്ട അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായി.
പേള്‍ ഹാബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റിന് ആക്രമണത്തിന് മൂന്നു ദിവസം മുമ്പ് ഹവായിയില്‍ ജപ്പാന് ഒരു കണ്ണുണ്ടെന്നും അവര്‍ തുറന്ന സംഘട്ടത്തിനു വന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്ന മെമ്മോറാണ്ടമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാവിക രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നാണ് പ്രസിഡന്റിന് ഈ മുന്നറിയിപ്പ് ലഭിച്ചത്. 1941 ഡിസംബര്‍ നാലിലെ രേഖയില്‍ രഹസ്യം എന്ന കുറിപ്പുണ്ട്. ജപ്പാന്റെ രഹസ്യാന്വേഷണവും അമേരിക്കയിലെ പ്രചാരണം എന്ന ശീര്‍ഷകത്തില്‍ ആക്രമണത്തിന്റെ രീതികളും ആക്രമിക്കപ്പെടാവുന്ന സ്ഥലങ്ങളും എന്ന ഉപശീര്‍ഷകത്തിലാണ് ഹവായിലെ പേള്‍ ഹാര്‍ബര്‍ പെടുത്തിയിരിക്കുന്നത്. 26 പേജ്‌വരുന്നതാണ് രഹസ്യരേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: