കൊച്ചി: ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി നൃത്തച്ചുവടുകള്‍ വെച്ച് ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ കൊച്ചി സന്ദര്‍ശനം അവിസ്മരണീയമായി. ഇന്നലെ രാവിലെ 8.30 ഓടെ നെടുമ്പാശ്ശേരിയിലെത്തിയ ഷാരൂഖ്ഖാന് ഉജ്വല സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് ഇമ്മാനുവല്‍ സില്‍ക്സിന്റെ ഇടപ്പള്ളിയിലെ ഷോറൂം സന്ദര്‍ശിച്ചു. ഷോറൂമിന്റെ മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാറിന് മുകളില്‍ കയറി നൃത്തച്ചുവടുകള്‍ വെച്ച് അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇമ്മാനുവല്‍ സില്‍ക്സിന്റെ ഒൗപചാരികമായ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.
‘തുജേ ദേഖാ കോയി ജാനാ സനം’ എന്ന ഗാനം ആലപിച്ചതോടെ ആരാധകര്‍ ഇളകിമറിഞ്ഞു. ഈമാസം റിലീസാകുന്ന ഡോണ്‍-2 ലെ ഡയലോഗും ആയിരങ്ങളെ ആവേശം കൊള്ളിച്ചു. രാവണ്‍ സിനിമയിലെ ചമക്ക് ചലോ ഗാനത്തിനൊപ്പം സിനിമയിലെ ടീമിനൊപ്പം ചുവടുവെച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ ഇളകിമറിഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. മന്ത്രിമാരും എംഎല്‍എമാരുമടക്കം വിവിധ മേഖലകളിലെ പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. കൊച്ചിക്ക് വ്യത്യസ്തമായ അനുഭവമാണ് ഷാരൂഖ്ഖാന് സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: