വൈക്കം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് പണിതീര്ന്നുകിടക്കുന്ന തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യാത്തത് രാഷ്ട്രീയ പകപോക്കലാണെന്ന അജിത് എംഎല്‍എയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. തലയോലപ്പറമ്പില്‍ ൫സെണ്റ്റ് സ്ഥലമാണ് പോലീസ് സ്റ്റേഷനുള്ളത്. എന്നാല്‍ പുതിയ കെട്ടിടം ഈ ൫ സെണ്റ്റിനോട് ചേര്‍ന്നു കിടക്കുന്ന ഒന്നര സെണ്റ്റ് പുറമ്പോക്ക് ഭൂമിയില്ക്കൂടിയാണ് പണിതുയര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ കെട്ടിടത്തിന് അനുമതി നല്‍കാതെ വരികയും ഒന്നര സെണ്റ്റ് പുറമ്പോക്ക് ഭൂമി കൂടി പോലിസ് സ്റ്റേഷന് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇപ്പോഴാണ് നല്‍കിയതെന്ന് ബന്ധപ്പെട്ടവരില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വീഴ്ച മൂലമാണ് കാലതാമസം ഉണ്ടായെന്നിരിക്കെ ഈ വസ്തുത മനസ്സിലാക്കാതെ യുഡിഎഫ് സര്‍ക്കാരിനെ കുറ്റം പറഞ്ഞത് തികച്ചും നിരുത്തരവാദപരവും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതും സാമാന്യ മര്യാദയാണെന്ന് എംഎല്‍എ മനസ്സിലാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്റ്റ് പോള്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് കെ.എ.അപ്പച്ചന്, മാധവന്‍കുട്ടി കറുകയില്‍, തര്യന്മാത്യൂസ്, സാബുചാക്കോ, ജോയി ചെറുപുഷ്പം, സി.ജെ.ജോണ്‍, കുര്യന് പ്ളാക്കോട്ടയില്, സിറിള്‍ ജോസഫ്, വക്കച്ചന് മണ്ണത്താലി, ജോസഫ് തട്ടേഴന്, സെബാസ്റ്റ്യന്‍ ആണ്റ്റണി, തോമസ് നാല്പതിച്ചിറ, തോമസ് കുറ്റിക്കാടന്‍, ലൂക്ക് മാത്യു ,തമ്പി കല്ലറ, കെ.എസ്.ബിജുമോന്, അഡ്വ.ആണ്റ്റണി കളമ്പുകാട്, ടി.വി.ജോസഫ്, സിബി വടക്കേ മയ്യോട്ടില്‍, സജിമോന്‍ നടുവിലേ കുറിച്ചിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: