കോട്ടയം: തന്ത്രപ്രവേശന വിളംബരത്തിണ്റ്റെ എട്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിളംബരപ്രഖ്യാപനത്തിണ്റ്റെ അനുസ്മരണജാഥ ഗുരുവായൂരില്‍ നിന്നും ആരംഭിച്ചു. ൨൦൦൩ നവംബര്‍ ൧൨ന് ചങ്ങനാശേരി പുതുമന തന്ത്രവിദ്യാലയത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ആദ്ധ്യാത്മിക സാംസ്കാരികാചാര്യന്മാര് ചേര്‍ന്ന് ഹിന്ദുമത സംബന്ധമായ എല്ലാവിധ ഈശ്വരാരാധനാ വിധികളും ഈശ്വര വിശ്വാസിയായ സത്സ്വഭാവിയായ ഏതൊരു വ്യക്തിക്കും അവകാശപ്പെട്ടതാണ് എന്നും ഇനിമേല്‍ താന്ത്രിക വിദ്യാഭ്യാസത്തിനോ താന്ത്രിക ക്രിയാനുഷ്ഠാനത്തിനോ ജാതി, ലിംഗ, പ്രായഭേദങ്ങള്‍ തടസ്സമാകുവാന്‍ പാടില്ലായെന്നും തന്ത്രപ്രവേശന വിളംബരം എന്ന പ്രഖ്യാപനത്തിലൂടെ തുറന്നു കൊടുത്തു. ഈപ്രഖ്യാപനത്തിണ്റ്റെ വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായാണ് വിളംബര സന്ദേശജാഥ നടത്തുന്നത്. ഗുരുവായൂറ് ക്ഷേത്ര ഗോപുരത്തിങ്കല്‍ നിന്നും പ്രാര്‍ത്ഥനകളോടുകൂടി ആരംഭിച്ച സന്ദേശജാഥയ്ക്ക് തന്ത്രരത്നം മഹേശ്വരന് നമ്പൂതിരി വിളംബര അനുസ്മരണസന്ദേശം നല്കി. പുതുമന തന്ത്രവിദ്യാലയത്തില്‍ നിന്നും പൂജവിധികള്‍ അഭ്യസിച്ച വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വിളംബര സന്ദേശ ജാഥ കിഴക്കേ നടയിലൂടെ മഞ്ജുളാല്‍ത്തറയും കടന്ന് പ്രദക്ഷിണമായി പടിഞ്ഞാറേ നടയിലുള്ള പുതുമന തന്ത്രവിദ്യാലയത്തില്‍ സമാപിച്ചു. തുടര്‍ന്ന് വാഹനത്തില്‍ അനുസ്മരണ സന്ദേശ ജാഥ തൃശൂറ് റൗണ്ടാനയ്ക്ക് സമീപത്തേയ്ക്ക് നീങ്ങി. വിവിധ പ്രതിനിധികളുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി സന്ദേശപ്രയാണം വൈകിട്ട് ൪ന് റൗണ്ടാനയില്‍ എത്തിച്ചേര്‍ന്നു. തൃശൂറ് യൂണിറ്റിണ്റ്റെ സ്വീകരണവും അനുസ്മരണപ്രഭാഷണവും നടന്നു. വിവിധ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദേശപ്രയാണം നടത്തി വാരാന്ത്യം പത്മനാഭസ്വാമി ക്ഷേത്രത്തിണ്റ്റെ പടിഞ്ഞാറെ നടയില്‍ എത്തിച്ചേരും. ജനുവരി ആദ്യം തിരുവനന്തപുരത്ത് വച്ച് സംസ്ഥാന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യകാര്യദര്‍ശി പുതുമന മനു നമ്പൂതിരി അറിയിച്ചു. ചടങ്ങുകള്‍ക്ക് തന്ത്രശാസ്ത്ര സംസ്ഥാന പ്രസിഡണ്റ്റ് പുതുമന മഹേശ്വരന് നമ്പൂതിരി, സെക്രട്ടറി കണിയാപുരം ശശിധരശര്‍മ്മ, ശിഷ്യസമാജം പ്രതിനിധി കൊടുങ്ങല്ലൂറ് രാധാകൃഷ്ണന്, മലയോര മേഖലാ പ്രതിനിധി ഇടുക്കി രാമകൃഷ്ണന്, ദിലീപ് പാറത്തോട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: