മുംബൈ: ചൈനയുമായി ഇടപെടുമ്പോള്‍ ഇന്ത്യ നട്ടെല്ലുള്ള നയം സ്വീകരിക്കണമെന്നു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീര്‍ മേഖലയിലെ ചൈനീസ് ഇടപെടലില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ തര്ക്കവിഷയമാണന്ന നിലപാടാണു ചൈനയുടേത്. ഇന്ത്യയുടെ ഭാഗമാണു കശ്മീര്‍ എന്നു സമ്മതിക്കാത്തിടത്തോളം “ഏകീകൃത ചൈന’യെന്ന അവരുടെ വാദം നാം സ്വീകരിക്കേണ്ടതില്ലെന്നും ഒമര്‍ പറഞ്ഞു.
അടുത്തിടെ ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചകള്‍ക്കായി ചൈനയിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലമായുടെ ചടങ്ങ് മാറ്റിവയ്ക്കണമെന്ന ആവശ്യ ഇന്ത്യ നിരാകരിച്ചിരുന്നു. ഇതേ നിലപാട് ഇന്ത്യ എപ്പോഴും സ്വീകരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഒമര്‍ പറഞ്ഞു.
ചൈനയുടെ കാര്യത്തില്‍ ഇന്ത്യ ‘ഒരു ചൈന’ എന്ന നയവും ഇന്ത്യയുടെ കാര്യത്തില്‍ മറിച്ചുമുള്ള നിലപാട് ശരിയല്ല. ജമ്മു കാശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അക്കാര്യം ചൈന അംഗീകരിക്കണമെന്നും ഒമര്‍ പറഞ്ഞു.
കാശ്മീരിനെയോ അരുണാചലിനെയോ ചൈന ചോദ്യം ചെയ്താല്‍ അതേനിലപാട് തന്നെ ഇന്ത്യയും സ്വീകരിക്കണമെന്നും ഒമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: