ആലുവ: കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ 13-ാം ബലിദാന ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ജനസേവ ബോയ്സ് ഹോമില്‍ സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം ബാബു കരിയാട് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ആത്മശാന്തിയ്ക്കായി ജനസേവ ശിശുഭവനിലെ കുട്ടികളുടെ അദ്ധ്യാപകരും മറ്റുള്ളവരും മൗനപ്രാര്‍ത്ഥന നടത്തി. അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് ജനസേവ ശിശുഭവനിലെ മുന്നുറോളം കുട്ടികള്‍ക്ക് അന്നദാനം നടത്തി.
ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ.വിജയരാഘവന്, ബിജെപി സംസ്ഥാന സമിതി അംഗം നെടുമ്പാശ്ശേരി രവി, ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക പ്രമുഖ് ടി.എന്‍.പ്രകാശന്, യുവമോര്‍ച്ച സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, ബിജെപി സംസ്ഥാന സമിതി അംഗം എ.കെ.നസീര്‍, ബിജെപി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, കെ.പി.ഹരിദാസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, സലീഷ് ചെമ്മണ്ണൂര്‍, എം.എന്‍.ഗോപി വിജയന് കുളത്തേരി എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ജനസേവ ചെയര്മാന് ജോസ് മാവേലി സ്വാഗതവും വി.എസ്.വിമല്‍ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: