ആലുവ: തിരൂര്‍ കോടതി വ്യാജ പാസ്പോര്‍ട്ട് കേസില്‍ സോപാധിക ജാമ്യം നല്കിയ പ്രതി തസ്ലീമിനെത്തേടി പോലീസ് അന്വേഷണം ആരംഭിച്ചു. ജാമ്യം കിട്ടിയ കേസിലെ പ്രതി തസ്ലീം എട്ടാമത്തെ വ്യാജ പാസ്പോര്ട്ടില് വിദേശത്തേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത് ‘ജന്മഭൂമി’യാണ്.
ഒരു മാസം കഴിഞ്ഞപ്പോഴാണ് പ്രതിയെ തേടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇയാള്‍ക്ക് പകരമായി തിരൂര്‍ സ്റ്റേഷനില്‍ ഒപ്പിട്ട്വന്നത് ഇതേ സ്റ്റേഷനിലെ എസ്ഐ തന്നെയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഒപ്പിടല്‍ നിന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത് എന്നറിയുന്നു.
ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ വിലക്കുള്ള തസ്ലീമിനെ ദുബായ് പോലീസ് പിടികൂടി മുതരിയ ജയിലില്‍ അടച്ചുവെങ്കിലും കേരളത്തിലെ യുഡിഎഫിന്റെ ഒരു മുഖ്യസഖ്യകക്ഷിയുടെ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുടെ വലംകയ്യായ കാസര്‍കോടുള്ള ബിസിനസുകാരനും ഇടപെട്ട് മോചിപ്പിച്ചതായാണ് പുതിയ വിവരം. ഈ ബിസിനസുകാരന് തസ്ലീമിന്റെ ഉമ്മയുടെ ബന്ധുവാണെന്നറിയുന്നു.
മുത്തയിം, ചെമ്പാറമൊയ്തു തസ്ലീം ചെമ്പരിക്ക തസ്ലീം തുടങ്ങിയ വിവിധ പേരുകളിലാണ് ഇയാള്‍ വ്യാജ പാസ്പോര്ട്ടുകള് തയ്യാറാക്കിവന്നതും രാജ്യത്തിന് പുറത്തേക്ക് കടന്നതും. കേരളത്തില്‍നിന്നും കാശ്മീരിലേക്ക് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട്ചെയ്തതടക്കം നിരവധി കേസിലെ പിടികിട്ടാപ്പുള്ളി എന്ന് കേരള പോലീസ് പറയുന്ന കൊടുംഭീകരനാണ് തസ്ലീം.
2004 ല്‍ സ്വര്‍ണം മോഷ്ടിച്ചതിനും പിന്നീട് വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ചതിനും ദുബായില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ജൂണ്‍ ആദ്യവാരമാണ് ഏഴാമത്തെ വ്യാജ പാസ്പോര്ട്ടില് ലക്നൗ വഴി ഒമാനില്‍ എത്തുകയും ഇവിടെനിന്നും ഷാര്‍ജയില്‍ എത്തി മറ്റൊരു കേസിലെ മുഖ്യപ്രതി മുജീബിന്റെ ഫ്ലാറ്റിലായിരുന്നു താമസിച്ചുവന്നത്. ഇവിടെനിന്നും റോഡ്മാര്‍ഗം ദുബായിയിലേക്ക് എത്തവെ അതിര്‍ത്തിയില്‍വെച്ച് ഐസ്കാനിങ്ങിലാണ് അറസ്റ്റ് നടന്നത്. ഭീകരവാദം, പെണ്‍വാണിഭം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ അവിടെയും മുഖ്യപ്രതിയാണ്.
ആലുവയില്‍ ബാങ്ക് ജംഗ്ഷനും പ്രൈവറ്റ് ബസ്സ്റ്റാന്റിനും മധ്യേയുള്ള ഒരു മൊബെയില്ഷോപ്പുടമയാണ് ഒരു യുവതിയുടെ ഫോട്ടോകോപ്പിയിന്മേല് വ്യാജ സിംകാര്‍ഡ് നല്‍കിയത്. എറണാകുളം ചക്കരപ്പറമ്പ് വര്‍ഗീസ് എന്ന കാസിം കാശ്മീരില്‍ കൊല്ലപ്പെട്ടതുമായ സംഭവത്തിന്റെ അന്വേഷണത്തിലാണ് തസ്ലിമിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. വൈറ്റിലയിലെ ഒരുബൂത്തില്നിന്ന്പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, മലേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് മണിക്കൂറുകളോളം ടെലിഫോണ്‍ കോളുകള്‍ ചെയ്തിരുന്നത് കണ്ടെത്തിയിരുന്നു.
എറണാകുളം ജില്ലയിലെ ഒരു കോളേജ് കേന്ദ്രീകരിച്ച് ഇയാള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോഡ് ബേക്കല്‍ സ്വദേശിയായ തസ്ലീമിനെതിരെ രാജ്യദ്രോഹകുറ്റമടക്കം വിവിധ കേസുകളുടെ വാറണ്ടുകളും നിലവിലുണ്ട്. എങ്കിലും ദുബായിയിലേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് കൊച്ചിയില്‍ ഇയാള്‍ താമസിക്കുന്നത് അറിഞ്ഞിട്ടും സംസ്ഥാന പോലീസ് പിടികൂടാന്‍ തയ്യാറായില്ല. ഇക്കാര്യം ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ദുബായ് പോലീസ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: