ധര്‍മ്മസൂത്രത്തിന്റെ ഉള്ളടക്കം ഇതില്‍ തന്നെ വന്നുകഴിഞ്ഞു. സൃഷ്ടിയുടേയും പരിണാമത്തിന്റെയും രഹസ്യങ്ങള്‍, വൈകല്യങ്ങളുടെ കാര്യകാരണങ്ങള്‍, ജീവന്മാരുടെ അന്തര്‍ദാഹം, മാറ്റത്തിനുവേണ്ടിയുള്ള ഇച്ഛ, ശ്രേഷ്ഠമായ മനുഷ്യധര്‍മ്മത്തിന്റെ ആവിര്‍ഭാവവും ലോകപരിവര്ത്തനവും എല്ലാം അതില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. ഈ മഹത്തായ സന്ദേശം സാവധാനം ശ്രവിച്ച് ഉള്‍ക്കൊള്ളുക. വിവേകത്തോടെ, ഭക്തിയോടെ, വിനയത്തോടെ, സ്നേഹത്തോടെ നിങ്ങള്‍ കേള്‍ക്കുക. ഒരു ആചാര്യന്റെ മുന്നില്‍ മഹത്തായ ആദര്‍ശം കേള്‍ക്കാനിരിക്കുന്നവര്‍ ഹൃദയശുദ്ധിയുള്ളവരും, വിനയം, ഭക്തി, നിഷ്കളങ്കത എന്നീ ഗുണങ്ങളോടുകൂടിയവരും സംശയം വിട്ടൊഴിഞ്ഞവരും ആയിരിക്കണം. ആചാര്യനെ സര്‍വാത്മനാ ശരണം പ്രാപിച്ചവരും അദ്ദേഹത്തിലൂടെ വെളിപ്പെടുന്ന വചനങ്ങളെ പിന്തുടര്ന്ന് ജീവിതം ശ്രേഷ്ഠമാക്കിത്തീര്ക്കണമെന്ന ആത്മാര്‍ത്ഥമായ ജീവിതം ശ്രേഷ്ഠമാക്കി തീര്‍ക്കണമെന്ന ആത്മാര്‍ത്ഥമായ അനുഗ്രഹം പുലര്‍ത്തുന്നവരും ആയിരിക്കണം. അല്ലാതെ വെറുതെ പുലര്‍ത്തുന്നവരും ആയിരിക്കണം. അല്ലാതെ വെറുതെ കേട്ടിട്ടുപോകാന് വരുന്നവര്‍ക്ക് ഇവിടെ കാര്യമില്ല.
കേള്‍ക്കുക എന്നുപറഞ്ഞാല്‍ അതിന് ഗഹനമായ അര്‍ത്ഥമാണ് ഉള്ളത്. വെറുതെ കേള്‍ക്കുക എന്ന അര്‍ത്ഥത്തില്‍ അതിനെ ഒരിക്കലും എടുക്കരുത്. നാം അതിനെ കേട്ട്, ഉള്‍ക്കൊണ്ട് നമ്മുടെ മനസ്സിലും, വാക്കിലും, പ്രവര്‍ത്തിയിലും അതിന്റെ ഫലം പ്രകടമാകുമ്പോള്‍ മാത്രമേ അത് അര്ത്ഥവത്തായിത്തീരുന്നുള്ളൂ. ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് ആചാര്യസമ്പര്ക്കം വിധിച്ചിട്ടുള്ളത്. ലോകത്തിന് ധര്‍മ്മമാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ വരുന്ന ആചാര്യന്മാരുടെ വാക്കുകള്‍ ശ്രവിച്ചിട്ടും അതിനെ മാനിക്കാതെ പോയാല്‍ അതുതന്നെ നമുക്ക് ദോഷം വരുത്തും. അതിന് ശ്രവണദോഷം എന്നു പറയും. ശ്രേഷ്ഠരായ ആചാര്യന്മാരിലൂടെ നമ്മോട് സംസാരിക്കുന്നത് ആരാണെന്ന് നാം ഓര്‍ക്കണം. “ഹേ മനുഷ്യാ, നീ ഇതുപോലെ ജീവിക്കൂ. അതാണ് നിനക്ക് ശ്രേയസ്സിനുള്ള മാര്‍ഗ്ഗം” എന്ന് ആചാര്യന്മാരിലൂടെ പ്രബോധനം ചെയ്യപ്പെടുമ്പോള്‍ അതിനെ തട്ടിമാറ്റി നടത്തുന്നത് മനുഷ്യധര്‍മ്മത്തില്‍ പെട്ടതല്ല, കാലത്താല്‍ നിയോഗിക്കപ്പെട്ട ആചാര്യന്മാരുടെ ഉപദേശങ്ങളെ ചെവിക്കൊള്ളാതെ നടന്നതിന്റെ അനന്തരഫലങ്ങളാണ് ഇന്ന് വ്യക്തിയും കുടുംബവും സമൂഹവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
വേദസത്യങ്ങളെ നാം മറന്നു; ആചാര്യന്മാരുടെ വാക്കുകളെ ചവിട്ടിമെതിച്ചു; ഈ മനുഷ്യരാശിക്ക് നേര്‍വഴി കാട്ടാന്‍ വന്നവരെ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അതിന്റെ ശാപം മനുഷ്യരാശിയെ മുഴുവന്‍ ഗ്രസിച്ചിരിക്കുകയാണ്. തത്ഫലമായി നശിപ്പിക്കാനും കീഴടക്കാനുമുള്ള ആസുരിക ശക്തികള്‍ ലോകത്ത് ആധിപത്യം സ്ഥാപിച്ചു. നാട്ടില്‍ അനീതിയും അക്രമവും പെരുകി; സജ്ജനങ്ങള്‍ക്ക് രക്ഷയില്ലാതായി. ഇതൊക്കെ നാം വരുത്തിവച്ച വിനകളാണ്. ഇനിയെങ്കിലും അപ്രകാരം സംഭവിക്കാതിരിക്കട്ടെ എന്ന് തഥാതന് ആഗ്രഹിക്കുന്നു.
അതുകൊണ്ട്, ശ്രുതികളും ആചാര്യവചനങ്ങളും ഭക്തിപുരസ്സരം ശ്രവിക്കുകയാണെങ്കിലും ചെയ്യുക. ആ ശ്രവണത്തിന് നാശമില്ല. അത് മംഗളവാണികളായി നമ്മുടെ ഉള്ളില്‍ തന്നെ കിടക്കും. നമുക്ക് ചിലപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയില്ലെങ്കില്പോലും പ്രശ്നമില്ല. ഇന്നല്ലെങ്കില്‍ നാളെ അതിനുള്ള സാഹചര്യം കൈവരും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: