കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ച അഡ്വ. ജനറല്‍ കെ. പി. ദണ്ഡപാണിയുടെ കൊച്ചിയിലെ വീടിന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. എറണാകുളം ടി. ഡി. റോഡിലെ വീടിനു മുന്നില്‍ ഇന്നലെ വൈകിട്ട് മുതലാണ് 50 ഓളം പോലീസുകാരെ കാവലിനായി വിന്യസിച്ചിരിക്കുന്നത്.
അപരിചിതരെയൊന്നും വീട്ടിലേക്ക് പോലീസ് കടത്തി വിടുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് അനുകൂലമായി സത്യവാങ്മൂലം നല്കിയ എ.ജിയുടെ നിലപാടിനെതിരെ രാഷ്ട്രീയ നേതാക്കളും സംഘടനകളും പരസ്യമായി രംഗത്തു വന്ന സാഹചര്യത്തിലാണ് കാവല്‍ ശക്തമാക്കിയത്.
എ. ജിയെ വഴി നടക്കാന്‍ അനുവദിക്കില്ലെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: