ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനൊപ്പം ഉപവസിക്കുമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. പോളിറ്റ് ബ്യൂറോ നിലപാടിനെ വിമര്‍ശിച്ച വി.എസ്സിനെ അഭിനന്ദിക്കുന്നുവെന്നും പി.ജെ.ജോസഫ് പറഞ്ഞു.
അദ്ദേഹത്തിന്റെ നടപടി ധീരമാണെന്നും ജോസഫ് ദല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനായാണ് പി.ജെ ജോസഫ് ദല്‍ഹിയിലെത്തിയത്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വയുമായി മന്ത്രി വൈകീട്ട് നാല് മണിക്ക് കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വി.എസ് നിരന്തരം ആവശ്യപ്പെടുന്നു. ഈ മാസം ഏഴിന് വി.എസ് ഉപവസിക്കുന്ന അതേവേദിയില്‍ താനും ഉപവസിക്കുമെന്നും ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കെ.എം മാണിക്കെപ്പം അഞ്ചിന് താനും ഉപവസിക്കുന്നുണ്ട്. ഉപവാസം സമരമല്ല, പ്രാര്‍ഥനയാണ്. കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്നാടിന്റെയും പോളിറ്റ് ബ്യുറോയുടെയും മനസുമാറാനാണ് താന്‍ ഉപവസിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
എ.ജിയുടെ പരാമര്‍ശം സംബന്ധിച്ചു വ്യത്യസ്ഥ അഭിപ്രായം പുറത്തു വന്നിരിക്കുന്നു. ഇക്കാര്യം ഗൗരവമായി പരിശോധിക്കും. കേരളത്തിനെതിരായി പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: