വാഷിങ്ടണ്‍: നാറ്റോ ആക്രമണത്തില്‍ പാക്കിസ്ഥാനോടു മാപ്പു പറയണമെന്ന ആവശ്യം അമേരിക്ക തള്ളി. ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും മാപ്പു പറയേണ്ട സാഹചര്യം നിലവിലില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.
അതേസമയം പാക്കിസ്ഥാന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നതായും യു.എസ് ഭരണകൂടം വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് അറിയണമെന്നും യഥാര്‍ത്ഥത്തില്‍ സത്യം മനസ്സിലാക്കണമെന്നും ഈ അന്വേഷണത്തിലൂടെ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമാകുമെന്നും ടോണര്‍ പറഞ്ഞു.
നാറ്റാ ആക്രമണത്തെ കുറിച്ച് ഇതുവരെ യു.എസ് ക്ഷമാപണം നടത്താത്തതെന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ടോണര്‍. പാകിസ്ഥാനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും ആക്രമണം ഗൗരവത്തിലെടുക്കുന്നതിനാലാണ് അന്വേഷണം നടത്തുന്നതെന്നും ടോണര്‍ കൂട്ടിച്ചേര്‍ത്തു.
24 സൈനികരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: