ഹൈദരാബാദ്: ഖനന കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ജി. ജനാര്‍ദന റെഡ്ഡിക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പള്ളി പ്രത്യേക കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ജനാര്‍ദന റെഡ്ഡിയെ കൂടാതെ സഹോദരി ഭര്‍ത്താവും ഖനന കമ്പനി എംഡിയുമായ ബി.വി. ശ്രീനിവാസ റെഡ്ഡി, മുന്‍ മൈനിങ് ഡയറക്റ്റര്‍ വി.ഡി. രാജഗോപാല്‍ എന്നിവരും കുറ്റപത്രത്തില്‍ ഉള്‍പ്പെടും.
കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ സെപ്റ്റംബര്‍ അഞ്ചിന് അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച ജാമ്യം ലഭിച്ച ഐ.എ.എസ് ഓഫിസര്‍ വൈ. ശ്രീലക്ഷ്മിയുടെ പേരു കുറ്റപത്രത്തിലില്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി ലഭിക്കാത്തതാണ് ശ്രീലക്ഷ്മിയുടെ പേര് ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിന് കാരണമെന്നു സി.ബി.ഐ അറിയച്ചു.
അടുത്ത കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: