ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ തന്റെ നിരപരാധിത്വം നിയമപരമായി തെളിയിക്കുമെന്നും അതിനുള്ള ആദ്യചുവടാണ് കേസില്‍ ലഭിച്ച ജാമ്യമെന്നും കനിമൊഴി പറഞ്ഞു. ചെന്നൈയിലേക്കു പോകുന്നതിനു മുന്‍പു ദല്‍ഹി വിമാത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.
തിഹാര്‍ ജയിലില്‍ ആറുമാസമായി തടവില്‍ കഴിയുകയായിരുന്ന കനിമൊഴി ജാമ്യം ലഭിച്ച ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു. കേസില്‍ ദല്‍ഹി ഹൈക്കോടതി നല്‍കിയ ജാമ്യത്തില്‍ സന്തുഷ്‌ടയാണെന്നും അവര്‍ പറഞ്ഞു. ചെന്നൈയിലേക്ക് തിരിച്ചു പോകുന്നത് തന്നെ സന്തോഷവതിയാക്കുന്നുവെന്നും ആ യാത്രയെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മറ്റുള്ളവര്‍ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ആദ്യചുവടാണിതെന്നും അവര്‍ പറഞ്ഞു. ജാമ്യം ലഭിച്ചതിനേക്കാള്‍ പ്രധാനം നിരപരാധിത്വം തെളിയിക്കുകയാണ്. നിരപരാധിത്വം തെളിയാമെന്നതില്‍ ആത്‌മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച കനിമൊഴിക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് മൂന്നുദിവസം കൂടി തങ്ങേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: