ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് ഇപ്പോള്‍ 136.4 അടിയായി. നേരത്തെ ഇത് 136.6 അടിയായിരുന്നു. മേഖലയിലുണ്ടായ മഴയുടെ കുറവാണു ജലനിരപ്പ് താഴാന്‍ കാരണം. സെക്കന്റില്‍ 1640 ഘനയടി വെള്ളം മാത്രമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് എത്തുന്നത്
സെക്കന്റില്‍ 1826 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഒപ്പം 393 ഘനയടി വീതം ഇടുക്കിയിലേക്കും ഒഴുകുന്നുണ്ട്. അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഒഴുകി പോകുന്നതാണ് ജലനിരപ്പ് കുറയാന്‍ കാരണം.
എന്നാല്‍ ഇന്നലെ രാത്രി മുതല്‍ കുമളി, തേക്കടി പ്രദേശങ്ങളില്‍ മഴ കനത്തിട്ടുണ്ട്. ഏകദേശം 29 സെന്റീമീറ്ററോളം മഴയാണ് ഇവിടെ പെയ്തത്. എന്നാല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ഇന്നലെ മഴ പെയ്തിട്ടില്ല. ഇന്ന് വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: