ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമുദ്രത്തില്‍ 38.70 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
നിക്കോബാര്‍ ദ്വീപുകളില്‍ ഇന്നു പുലര്‍ച്ചെ 1.07നാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച 5.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ചെറുതും വലുതുമായി 22 ദ്വീപുകളാണ് നിക്കോബാറിലുള്ളത്. ഇതില്‍ 12 എണ്ണത്തില്‍ മാത്രമെ ജനവാസമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: