ലോസാഞ്ചലസ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ മരണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തടവുശിക്ഷ ലഭിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറേ വിധിയ്ക്കെതിരേ അപ്പീല്‍ നല്‍കും. ഇക്കാര്യം ചൂണ്ടിക്കാട്ടി മുറേ ലോസ് ആഞ്ചലസ് കോടതിയില്‍ നോട്ടിസ് നല്കി.
അപ്പീല്‍ നല്‍കുന്നതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ തനിക്കു കൈമാറണം എന്നാവശ്യപ്പെട്ടാണ് മുറെ നോട്ടീസ് ഫയല്‍ ചെയ്തത്. ചൊവ്വാഴ്ചയാണ് ജാക്സന്റെ സ്വകാര്യ ഡോക്ടറായ മുറേയ്ക്കു നാലുവര്‍ഷം തടവുശിക്ഷ വിധിച്ചത്.
പ്രോപോഫോള്‍ എന്ന മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെന്ന് 2009 ജൂണ്‍ 25നാണ് ജാക്സന് മരിച്ചത്. തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മുറേയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: