കോട്ടയം: കഴിഞ്ഞ ൨൫ വര്‍ഷമായി ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന മറീന ടൂറിസ്റ്റ് ഹോട്ടല്‍ സാമൂഹ്യദ്രോഹികള്‍ അടിച്ചു തകര്‍ത്തതില്‍ കേരളാ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അവധി ദിവസം പ്രവര്‍ത്തിക്കാതിരുന്ന ഹോട്ടലില്‍നിന്നും മാലിന്യം പുറംതള്ളി എന്നാരോപിച്ചാണ് ഒരു സംഘം ഹോട്ടലിലെത്തി അക്രമം കാട്ടിയത്. ഗേറ്റ് ഇളക്കിമാറ്റി ദൂരെയെറിഞ്ഞ അക്രമികള്‍ മുന്‍വശത്തെ കണ്ണാടിച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വിലപിടിപ്പുള്ള ജനറേറ്ററുകള്‍ക്കകത്ത് മണല്‍വാരിയിട്ടു. ഹോട്ടലിനുള്ളിലെ ൬ എയര്‍കണ്ടീഷനുകളും ഇവര്‍ നശിപ്പിച്ചു. ഏകദേശം ൨൫ ലക്ഷം രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ട്. അക്രമവിവരമറിയിച്ചിട്ടും പോലീസ് എത്താന്‍ വൈകിയിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്റ്റ് സാജു ഡൊമനിക്, സെക്രട്ടറി ജോസഫ് മാത്യു,ജേക്കബ് കുര്യന്‍,ഡൊമനിക് മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: