കൊച്ചി: പാമോയില്‍ കേസില്‍ തുടരന്വേഷണം ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ജിജി തോംസണിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള വി.എസ്. അച്യുതാനന്ദന്റെയും ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്റേയും ആവശ്യം കോടതി തള്ളി. കേസിലെ സ്റ്റേ നീക്കിയാല്‍ ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.
തുടരന്വേഷണ ഉത്തരവിന്റ ഭാഗമായി തിരുവനന്തപുരം വിജിലന്‍സ് കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ നിരീക്ഷണങ്ങളും ഹൈക്കോടതി റദ്ദാക്കി. തുടരന്വേഷണത്തിന് കാരണമായി വിജിലന്‍സ് കോടതി മുന്നോട്ടുവെച്ച വിധിയിലെ മൂന്ന് ഖണ്ഡികകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
കേസില്‍ പുനരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ ഹര്‍ജി നല്‍കിയത്.
ആരോപണ വിധേയരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നതാണു കേസ്. ഇക്കാരണത്താല്‍ അന്വേഷണത്തില്‍ കാലതാമസം വരുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ നടപറ്റിക്രമങ്ങള് അനന്തമായി നീളുന്നതില്‍ കോടതി ആശങ്കയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: