ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയിലേ വിദേശ നിക്ഷേപത്തിനെതിരെ ഇന്നും പ്രതിപക്ഷം ബഹളം വച്ചതിനാല്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളിലേക്കൊന്നും കടക്കാതെ പിരിഞ്ഞു. ഒമ്പതാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു സഭാ നടപടികള്‍ സ്തംഭിക്കുന്നത്.
രാവിലെ സഭ ചേര്‍ന്നയുടന്‍ വിദേശ നിക്ഷേപത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം ആരംഭിച്ചു. ബഹളം രൂക്ഷമായതോടെ 12 മണീവരെ സഭ നിര്‍ത്തിവയ്ക്കുന്നതായി ലോക്സഭ സ്പീക്കര്‍ മീര കുമാര്‍ അറിയിച്ചു. 12 മണിക്കും സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞത്. ഇനി ബുധനാഴ്ചയേ സഭ സമ്മേളിക്കുകയുള്ളൂ.
കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുകയോ വിഷയം അടിയന്തിര പ്രമേയമായി സഭയില്‍ ചര്‍ച്ച ചെയ്യുകയോ വേണമെന്ന ആവശ്യത്തിന്മേലാണ് പ്രതിപക്ഷം ഉറച്ച് നില്‍ക്കുന്നത്. അതേസമയം പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പ്രധനാമന്ത്രി യു.പി.എയിലെ ഘടകകക്ഷികളുമായി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും അവരവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കിലും അടിയന്തിരപ്രമേയം വന്നാല്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ ഇടുങ്ങിയ ചിന്താഗതിയോടെയാണ് ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തടസം നില്ക്കുന്നവര് കാണുന്നതെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം വരും ദിവസങ്ങളില്‍ ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവരെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ടെന്ന് പ്രണബ് പറഞ്ഞു. ഇന്ത്യയെ പോലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് വിദേശനിക്ഷേപം അത്യാവശ്യമാണ്. രാജ്യത്തിന്റെ വളര്‍ച്ച സ്ഥായിയായി നിലനിര്‍ത്തുന്നതിനും വികസനത്തിന്റെ നേട്ടം ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ എത്തുന്നതിനും ഇത് ഇടയാക്കുമെന്നും പ്രണബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: