ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്കി. കേരളം അനാവശ്യമായി ആശങ്ക പരത്തുന്നുവെന്ന് അപേക്ഷയില്‍ ആരോപിക്കുന്നു. അടിയന്തിര പ്രാധാന്യത്തോടെ ഈ അപേക്ഷ പെട്ടെന്ന് പരിഗണിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും വലിയ തോതില്‍ ഭീതിയും ആശങ്ക പരത്തുന്ന പരാമര്‍ശങ്ങളാണ് നടത്തുന്നത്. ഇത്തരം പരാമര്‍ശങ്ങളും പരസ്യപ്രസ്താവനകളും നടത്തുന്നതില്‍ നിന്നും ഇവരെ വിലക്കണമെന്ന് തമിഴ്നാട് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് അതിനാല്‍ പരസ്യ പ്രസ്താവന നടത്തുന്ന ശരിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: