ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു. ശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷം ഇരുസഭകളിലും നടത്തിയത്. വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.
ലോക്സഭയും രാജ്യസഭയും രാവിലെ പതിനൊന്ന് മണിക്ക് സമ്മേളിച്ചപ്പോല് തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ലോക്സഭ ചേര്‍ന്ന ഉടന്‍ അന്തരിച്ച മുന്അംഗത്തിന് അനുശോചനം അര്‍പ്പിച്ചു കൊണ്ടുള്ള പ്രസ്താവന സ്പീക്കര്‍ മീരാകുമാര്‍ അവതരിപ്പിച്ചു. തുടര്‍ന്നു ചോദ്യോത്തര വേളയിലേക്കു കടന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്നു സഭാനടപടികള്‍ 12 വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. ഇതേ വിഷയത്തില്‍ രാജ്യസഭയും 12 വരെ നിര്‍ത്തിവച്ചു.
12 മണിക്ക് വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ശീതകാലസമ്മേളനം തുടങ്ങി എട്ടാം ദിവസമാണു സഭ തടസപ്പെടുന്നത്. സഭാസ്തംഭനം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ശ്രമം തുടങ്ങി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യു.പി.എ ഘടകക്ഷികളുമായി ചര്‍ച്ച നടത്തി. നേരത്തേ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മയുമായും മന്മോഹന് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും പ്ലക്കാര്‍ഡുകളുമേന്തി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സഭയ്ക്ക് പുറത്ത് ധര്‍ണ്ണ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: