ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡം സന്ദര്‍ശിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്കും, രാജ്യസഭാ അദ്ധ്യക്ഷനും കത്തു നല്കാന് കേരളത്തില്‍ നിന്നുള്ള എം,.പിമാരുടെ യോഗം തീരുമാനിച്ചു.
പ്രശ്നത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും സമരം തുടരാനും കേരള ഹൗസില്‍ ചേര്‍ന്ന എം.പിമാരുടെ യോഗം തീരുമാനിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോഴും എം.പിമാര്‍ മുല്ലപ്പെരിയാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. പിന്നീട് സഭ പിരിഞ്ഞ ശേഷമാണ് എം.പിമാര്‍ യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിച്ചത്.
പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇരുസഭയിലെയും വിവിധ കക്ഷികളുടെ നേതാക്കള്‍ അടങ്ങുന്ന സംഘത്തെ മുല്ലപ്പെരിയാറിലേക്ക് അയക്കാണമെന്നാണ് ആവശ്യം. വെള്ളിയാഴ്ച രാവിലെയാണു സ്പീക്കറെയും ഉപരാഷ്ട്രപതിയെയും സന്ദര്‍ശിക്കുക. കേരള- തമിഴ്നാട് തര്‍ക്കമായി ഒതുങ്ങിയ പ്രശ്നം വിവിധ കക്ഷി നേതാക്കളെ ചര്‍ച്ചയിലൂടെ ബോധ്യപ്പെടുത്തി കേരളത്തിനു പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കും.
പ്രതിഷേധങ്ങളും പ്രകടനങ്ങളും അതി വൈകാരികതലത്തിലേക്കു മാറുന്നതു നിയന്ത്രിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുക തുടങ്ങിയ കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: