അഹമ്മദാബാദ്: ഗുജറാത്തില്‍ ഇസ്രത്ത് ജഹാന്, പ്രാണേഷ് പിള്ള ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് തീരുമാനം എടുത്തത്. പ്രാണേഷിന്റെ പിതാവ് ഗോപിനാഥപിള്ളയും ഇഷ്റത്തിന്റെ മാതാവ് ഷമീമാ കൗസറും നല്കിയ ഹര്‍ജികളിലാണ് പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
മലയാളിയായ പ്രാണേഷ് കുമാര്‍ ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രാണേഷിനും ഇഷ്റത്തിനും പുറമേ അംജദ് അലി റാണ, സീഷന്ജോഗര് എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
തീവ്രവാദ കേസ് അല്ലാത്തതിനാലാണ് അന്വേഷണം എന്‍.ഐ.എ ഏല്‍പ്പിക്കാത്തതെന്ന് കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പ്രത്യേക അന്വേഷണ സംഘം പുതിയ കുറ്റപത്രം നല്‍കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ നാലംഗ സംഘം 2004 ജൂണ്‍ 15ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: