യുഎന്‍: വര്‍ണ്ണ വിവേചനം തടയുന്നതിനുള്ള യു.എന്‍ സമിതിയിലെ അംഗത്വം ഇന്ത്യ വീണ്ടെടുത്തു. 35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു തിരിച്ചു വരവ്. നിയുക്ത യു.എന്‍ അംബാസഡര്‍ ദിലീപ് ലാഹിരിയെ വന്‍ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുത്തത്.
യു.എന്‍ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ 164ല്‍ 147 വോട്ട് ലാഹിരിക്കു ലഭിച്ചു. യു.എന്‍ മനുഷ്യാവകാശ സംവിധാനത്തിന് കീഴില്‍ വരുന്ന സമിതിയില്‍ 2012 ജനുവരി 20 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് ഇന്ത്യയുടെ അംഗത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: