ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ മിസൈല്‍ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. ഭൂതല-ഭൂതല മിസൈലിന് 700 കിലോമീറ്ററാണു ദൂരപരിധി. ഇന്ത്യന്‍ സൈനികാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മിസെയില്‍ വികസിപ്പിച്ചത്.
ഖരദ്രവം ഉപയോഗിച്ച് നിര്‍മ്മിച്ച ഉപരിതല- ഉപരിതല വിഭാഗത്തില്‍പ്പെട്ട ഈ മിസെയില്‍ രാവിലെ 9.25 ഓടെയാണ് പരീക്ഷിച്ചതെന്ന് ഡി.ആര്.ഡി.ഒ അറിയിച്ചു. പരീക്ഷണം തീര്‍ത്തും വിജയകരമായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 15 മീറ്റര്‍ നീളവുമുള്ള മിസൈലിനു 12 ടണ്‍ ഭാരമാണുള്ളത്.
അഡ്വാന്‍സ്ഡ് സിസ്റ്റം ലബോറട്ടിയാണ് അഗ്നി- 1 മിസൈല്‍ രൂപകല്‍പ്പന ചെയ്തത്. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറിയുടെ (ഡി.ആര്.ഡി.എല്‍) സംയുക്തസംരംഭമായിട്ടായിരുന്നു ഇത്. ഹൈദരബാദിലെ ഭാരത് ഡൈനാമിക്സ് ലിമിിറ്റഡിലായിരുന്നു നിര്‍മ്മാണം.
വീലര്‍ ദ്വീപില്‍ നവംബര്‍ 25 ന് അഗ്നി- 1 മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: