ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.ഡി.എം.കെയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തിരുച്ചിറപ്പള്ളിയില്‍ തടയും. ഡാമിലുള്ള തങ്ങളുടെ അവകാശം ആണയിട്ടു ഉറപ്പിക്കുന്നതായി പാര്‍ട്ടി നേതാവ് വൈക്കോ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അസാധാരണമായ ക്ഷമയാണ് ഈ കാര്യത്തില്‍ തമിഴ്നാട് സ്വീകരിക്കുന്നതെന്നും എല്ലാം സഹിക്കുന്നവരാണെന്ന ധാരണ വേണ്ടെന്നും വൈക്കോ കുറ്റപ്പെടുത്തി. തമിഴ്നാടിലെ തെക്കന്‍ ജില്ലകളില്‍ വെള്ളമെത്തിക്കുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് കേരള സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരിപ്പിക്കുന്നത്.
മുല്ലപ്പെരിയാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച ഡിസംബര്‍ എട്ടിന് തേനി ജില്ലയിലെ കുംഭം മേഖലയിലെ കര്‍ഷകര്‍ ഉപവസിക്കുമെന്നും വൈക്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: