കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച കേരളത്തിന്റെ വാദങ്ങള്‍ സത്യമെന്നു തമിഴ്നാട്ടിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തമിഴ്നാടിന്റെ വൈകാരിക സമീപനങ്ങളിലും മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരികമായ സമീപനമല്ല കേരളം സ്വീകരിക്കുന്നത്. പുതിയ ഡാം എന്ന നിര്‍ദേശം വെള്ളം നല്കാതിരിക്കാനുള്ള കേരളത്തിന്റെ തന്ത്രമാണെന്ന പ്രചാരണത്തിലും മാറ്റം വന്നു. തമിഴ്നാടുമായുളള നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കാനാണ് കേരളത്തിന്റെ ശ്രമം. അതിനാലാണ് ചര്‍ച്ചയുടെ പാത സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്കു പരക്കെ അംഗീകാരം ലഭിച്ചു. മുല്ലപ്പെരിയാറിലെ ജനലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും ഇക്കാര്യത്തില്‍ തമിഴ്നാട് കേരളത്തിനൊപ്പം നില്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയെ കാണുന്നതിന്റെ ഭാഗമായി രണ്ടു ദിവസം ദല്ഹിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: