ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വണ്ടിപ്പെരിയാറിലാണ് രാജേന്ദ്രന് നിരാഹാരം നടത്തുന്നത്. ഇ.എസ്.ബിജിമോള്‍ എം.എല്‍.എയും റോഷി അഗസ്റ്റിന് എം.എല്‍.എയും ചപ്പാത്തില്‍ നിരാഹാരം തുടരുകയാണ്.
മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് മൂന്ന് വ്യത്യസ്ത പാര്‍ട്ടികളിലെ എം.എല്‍.എമാരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. ജലവിഭവ മന്ത്രി പി.ജെ ജോസഫ് സമരപ്പന്തലിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ സ്പീക്കര്‍ ജി.കാര്ത്തികയേന് മുല്ലപ്പെരിയാറിലെ സമരക്കാരെ സന്ദര്‍ശിച്ചൂ.
എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഭരണകൂടത്തിന്റെ സത്വര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: