തിരുവനന്തപുരം: മദ്യഷാപ്പുകള്‍ അനുവദിക്കാനുള്ള അധികാരം വീണ്ടും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു നല്കി. ഇതുസംബന്ധിച്ച പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥകള്‍ പുന:സ്ഥാപിച്ചു. ഇതിനായുള്ള ഉത്തരവില്‍ ഇന്നലെ എക്സൈസ് മന്ത്രി കെ.ബാബു ഒപ്പുവച്ചു.
സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതു മുതല്‍ വിവാദത്തിലായിരുന്നു. മദ്യനയം തിരുത്തണമെന്ന് യു.ഡി.എഫിലെ ചില കക്ഷികളും ചില സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്യ നയത്തില്‍ ഭേദഗതി വരുത്തണമെന്നു യു.ഡി.എഫ് ഉപസമിതിയും ശുപാര്‍ശ ചെയ്തിരുന്നു‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: