കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് ഈയാഴ്ച സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്കു കാഴ്ചവച്ചു, സ്വയം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഓരോ സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ മറ്റു കുറ്റപത്രങ്ങള്‍ ഘട്ടംഘട്ടമായി സമര്‍പ്പിക്കും. ആകെ 49 കുറ്റപത്രങ്ങളാകും കേസില്‍ ഉണ്ടാകുക. പകുതിയോളം കുറ്റപത്രങ്ങള്‍ തയാറായിട്ടുണ്ട്. 96 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട മലയാളസിനിമയിലെ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന നടനെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഇയാള്‍ ഊട്ടിയിലാണു പെണ്‍കുട്ടിയെ പിഡിപ്പിച്ചത്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയില്ല. അന്വേഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് ബിജു അലക്സാണ്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: