പാലക്കാട്: ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണത്തിനെതിരെ സോഷ്യലിസ്റ്റ് ജനത കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. അഞ്ചു പേര് അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. സി.പി.എമ്മിന്റെ പിന്തുണയോടെയാണ് അവിശ്വാസം കൊണ്ടു വന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലസ്വാമിക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നത്. ആകെയുള്ള പതിനാലു അംഗങ്ങളില്‍ സോഷ്യലിസ്റ്റ് ജനതയ്ക്ക് അഞ്ചും സി.പി.എമ്മിന് നാലും അംഗങ്ങളാണുള്ളത്. ഇവര്‍ ഒന്നിച്ചു നിന്നതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.
വരണാധികാരി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സക്കീര്‍ ഹുസൈന്റെ സാന്നിദ്ധ്യത്തിലാണ് പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: