ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിക്ക് പുറത്ത് പരിഹാരം കാണാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായി ഏറ്റുമുട്ടലിന് കേരളം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
തമിഴ്നാടുമായോ അവിടത്തെ ജനങ്ങളുമായോ എതിര്‍പ്പില്ല. ഈ സമീപനം തന്നെ കേരളത്തോടു തമിഴ്നാട് തിരിച്ചു കാട്ടണം. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്റെ പ്രശ്മാണ് മുല്ലപ്പെരിയാര്‍ ഡാം. ജനങ്ങളുടെ ജീവന്‍വെച്ച് പന്താടാന്‍ കേരളം ആഗ്രഹിക്കുന്നില്ല. അതിനാല്‍ കോടതിക്കു പുറത്തു പ്രശ്ന പരിഹാരം ഉണ്ടാക്കണം.
പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെട്ടുവെന്നുള്ളതു ശുഭസൂചകമാണ്. രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രധാനമന്ത്രി അനുരഞ്ജന ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ യുഡിഎഫ് സംഘത്തെ നയിക്കുകയായിരുന്നു ചെന്നിത്തല. വി.എം. സുധീരന്, ജോസഫ് വാഴക്കന് എന്നിവര്‍ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: