തൃശൂര്‍: തൃശൂര്‍ മദേഴ്സ് ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. അമിത ജോലിഭാരം കുറയ്ക്കണമെന്നും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ കൂട്ടത്തോടെ സമരം തുടങ്ങിയത്. നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തില്‍ നഴ്സിങ് വിദ്യാര്‍ഥികളും പങ്കെടുക്കുന്നു.
250 നഴ്സുമാരാണ് മദേഴ്സ് ആശുപത്രിയിലുള്ളത്. ഇവരെല്ലാവരും സമരം തുടങ്ങിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ബോണ്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 21 വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തിയാണ് ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്.
നിര്‍ബന്ധിത സേവനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പിരിച്ചു വിട്ടു. ഇതോടെ നഴ്സുമാര്‍ക്ക് 15 മണിക്കൂര്‍വരെ ജോലി നോക്കേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ സര്‍വീസ് കാലയളവനുസരിച്ചു ശമ്പളം നല്‍കുന്നില്ലെന്നു നഴ്സുമാര്‍ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ചു മാനെജ്മെന്റുമായി നടത്തിയ ചര്‍ച്ച അലസിയതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: