കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കാഡിലെത്തി. പവന് 21,680 രൂപയാണ് ഇന്നത്തെ വില. 320 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 40 രൂപ കൂടി 2,710 രൂപയായി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില ഈ നിരക്കില്‍ എത്തുന്നത്.
21,480 രൂപയായിരുന്നു സ്വര്‍ണത്തിന് ഇതുവരെയായി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. അമേരിക്കന്‍ ഡോളര്‍ ഇന്‍ഡക്സിനു നേരിട്ട തകര്‍ച്ച പുതിയ നിക്ഷേപത്തിനു പ്രേരണയായി. റെക്കോഡ് തുകയായ 1922 ഡോളറില്‍ നിന്ന് 200 ഡോളര്‍ താഴെയാണു സ്വര്‍ണത്തിന്റെ വില.
ഏഷ്യന്‍ മാര്‍ക്കറ്റില്‍ 1,724 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: