ബുസാന്‍: അഫ്ഗാന് വിഷയത്തില്‍ ജര്‍മനിയില്‍ നടക്കുന്ന ബോണ്‍ ഉച്ചകോടിയില്‍ സംബന്ധിക്കില്ലെന്ന പാക് നിലപാടിനെ യു.എസ് സെക്രട്ടറി ജനറല്‍ ഹിലരി ക്ലിന്റണ് അപലപിച്ചു. പാക്കിസ്ഥാന് നിലപാട് പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഫ്ഗാന് അതിര്‍ത്തിയിലെ ചെക്പോസ്റ്റില്‍ നാറ്റോ സേന 24 സൈനികരെ വധിച്ചതില്‍ പ്രതിഷേധിച്ചാണു പാക് നടപടി. നാറ്റോ ആക്രമണത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ക്കായി പാകിസ്ഥാനും യു.എസും പരസ്പര സഹകരണം തുടരണം. പാക് സൈനികര്‍ കൊല്ലപ്പെട്ടത് ദുരന്ത സംഭവമാണ്. സംഭവത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തുമെന്നും ഹിലരി വ്യക്തമാക്കി.
അഫ്ഗാനില്‍ യു.എസിനു രഹസ്യ അജന്‍ഡകളൊന്നുമില്ല. സുസ്ഥിരവും ജനാധിപത്യപരവുമായ അഫ്ഗാനാണു യു.എസിന്റെ ലക്ഷ്യം. ഇതിനു പാക്കിസ്ഥാന് സഹകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഹിലരി പറഞ്ഞു. തെക്കന്‍ കൊറിയയില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു ഹിലരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: