ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നു. പ്രശ്നം കമ്മിഷന്റെ സമ്പൂര്‍ണ്ണയോഗം പരിശോധിക്കും. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനെ സന്ദര്‍ശിച്ച ശേഷമാണ് തീരുമാനമെടുത്തത്.
മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് സ്ഥലത്തില്ലാത്തതിനാല്‍ വൈസ് ചെയര്മാന് ജസ്റ്റിസ് മാഥൂറുമായാണ് എം.പിമാര്‍ സംസാരിച്ചത്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഡാമിന്റെ ചരിത്രവും ജനങ്ങള്‍ക്കുള്ള ആശങ്കയും ധരിപ്പിച്ചു.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമാണെന്ന് എം.പിമാര്‍ കമ്മിഷനെ അറിയിച്ചു. തിങ്കളാഴ്ച കമ്മിഷന്റെ ഫുള്‍ ബഞ്ച് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. യോഗത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പിമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: