ന്യൂദല്‍ഹി: നിരോധിത ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആറു പ്രവര്‍ത്തകരെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായവരില്‍ ഒരു പാക്കിസ്ഥാന് സ്വദേശിയുമുണ്ട്. ജര്‍മ്മന്‍ ബേക്കറി സ്ഫോടനമുള്‍പ്പെടെയുള്ള കേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടു ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ ദല്‍ഹി പോലീസ് ചെന്നൈയില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ് നടന്നത്. ഇവര്‍ക്ക് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനവുമായും ജമാ മസ്ജിദ് വെടിവെയ്പ്പു കേസുമായും ബന്ധമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: