ട്രിപ്പോളി: മുന്‍ ലിബിയന്‍ വിമതര്‍ 7000 പേരെ തടവിലാക്കിയിരിക്കുന്നതായി ഐക്യരാഷ്‌ട്രസഭ ആരോപിക്കുന്നു. ഇവരെ നിയമനടപടികള്‍ക്ക് വിധേയരാക്കിയിട്ടില്ല. രാജ്യത്തെ കോടതികളും പോലീസും പ്രവര്‍ത്തിക്കുന്നില്ലെന്നതിലാണിത്. ചിലര്‍ക്ക് ഗുരുതരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പുതിയ ലിബിയന്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും ഐക്യരാഷ്‌ട്രസഭാ വക്താവ് വ്യക്തമാക്കി. ലിബിയയിലെ എട്ടുമാസം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തെ വിലയിരുത്തിക്കൊണ്ടാണ് ഐക്യരാഷ്‌ട്രസഭ ഇത്തരത്തിലൊരഭിപ്രായ പ്രകടനം നടത്തിയതെന്ന് മാധ്യമങ്ങള്‍ അറിയിച്ചു. 7000 പേര്‍ ലിബിയയില്‍ അന്യായമായ തടങ്കലിലാണെന്നും ചിലര്‍ താല്‍ക്കാലിക തടവു കേന്ദ്രങ്ങളിലും ചിലര്‍ ജയിലിലുമായി കഴിഞ്ഞുകൂടുകയാണെന്നും ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ചിലരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മുന്‍കൈയെടുത്തിട്ടുണ്ടെങ്കിലും ഇനിയും കുറെയേറെ നടപടികള്‍ ഇക്കാര്യത്തില്‍ ബാക്കിയാണ്. മോചിക്കപ്പെടേണ്ട തടവുകാരെ വിട്ടയക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരാണ് പുതിയ ഭരണകൂടം എന്ന് താന്‍ കരുതുന്നതായി ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറല്‍ അറിയിച്ചു. ഇതിനായി ഏറ്റവും വേഗതയേറിയ നടപടികളിലൂടെ എത്ര പ്രയാസമേറിയ സാഹചര്യത്തിലും ഏകപക്ഷീയമായ തടവ് അവസാനിപ്പിക്കാനും വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനുമുള്ള ശ്രമം ആവശ്യമാണ്, അദ്ദേഹം തുടര്‍ന്നു. ഐക്യരാഷ്‌ട്രസഭയിലെ ലിബിയന്‍ പ്രതിനിധി ഇയാന്‍ മാര്‍ട്ടിന്‍ ട്രിപ്പോളിയില്‍ ഒരു താല്‍ക്കാലിക സര്‍ക്കാരുണ്ടാക്കിയതിനെ സ്വാഗതം ചെയ്തു. എന്നാല്‍ മനുഷ്യാവകാശ സംരക്ഷണമെന്ന പുതിയ സര്‍ക്കാരിന്റെ നിലപാടുകളെ അഭിനന്ദിക്കുന്നതോടൊപ്പം അതിന് നിരവധി വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: