ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് എം.പിമാരും പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സി.പി.എം, സി.പി.ഐ, എം.ഡി.എം.കെ പാര്‍ട്ടികളിലെ നാല് എം.പിമാരാണ് പ്രതിഷേധം നടത്തിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാരും പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്തുകയാണ്. പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധസമരങ്ങള്‍ അരങ്ങേറുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം അനാവശ്യ ഭീതി പരത്തുകയാണെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള എം.പിമാര്‍ പറയുന്നു.
സുപ്രീംകോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികള്‍ കേരളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് സി.പി.എമ്മിന്റെ എം.പി പി.ആര് നടരാജന് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നത് സി.പി.എം പോളിറ്റ് ബ്യൂറോയുടെ തീരുമാനമാണ്. അതിനാല്‍ പാര്‍ട്ടി വിരുദ്ധമല്ല തന്റെ നിലപാട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് ആദ്യം കേരളം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: