തിരുവനന്തപുരം: കരിക്കുലം കമ്മിറ്റി യോഗത്തിനിടെ സംഘര്‍ഷം. വിദ്യാഭ്യാസ മന്ത്രിയെ കെ.എസ്.ടി.എ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുതിയ കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്.
യോഗസ്ഥലത്തേയ്ക്ക് വരികയായിരുന്ന വിദ്യാഭ്യാസ മന്ത്രിയെ തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെ നേരെ വക്കേറ്റവും ഉന്തും തള്ളും നടന്നു. പോലീസ് വളരെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. യോഗസ്ഥലത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യോഗം നടക്കുന്നതിന് മുമ്പ് തന്നെ കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഭരണത്തിനോട് അനുകൂലമുള്ള അംഗങ്ങളെ കുത്തിനിറച്ച് കരിക്കുലം കമിറ്റിയെ ചന്തയാക്കി മാറ്റിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കരിക്കുലം കമ്മിറ്റിയില്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് ഒരാള്‍ മാത്രമേയുള്ളൂ.
അഞ്ച് മുതല്‍ പത്ത് വരെയുള്ള ചരിത്ര പാഠപുസ്തകം പരിഷ്ക്കരിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിന് മുന്നോടിയായി സബ്കമ്മിറ്റിയെ വയ്ക്കും. പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ ആധുനിക ലോകത്തിന്റെ ഉദയം എന്ന ഭാഗം മാറ്റണമെന്ന ബാബു പോള്‍ കമ്മിഷന് ശുപാര്‍ശയ്ക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നല്കി. കമ്മിറ്റിയിലെ കെ.എസ്.ടി.എ അംഗത്തിന്റെ വിയോജിപ്പോടെയാണ് ശുപാര്‍ശ അംഗീകരിച്ചത്.
രാജിവച്ച ഹൃദയകുമാരി ഒഴികെ ബാക്കി 43 അംഗങ്ങളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: