ന്യൂദല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ കേരളത്തിനു വേണ്ടി ഹാജരാകും. കേരളത്തിന്റെ സ്വന്തം സ്ഥലത്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നും കേരളം ആവശ്യപ്പെടും.
ഹരീഷ് സാല്‍വെയുമായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി സി ജോസഫും നടത്തിയ ചര്‍ച്ചയിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 136 അടിയില്‍ നിന്ന് ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യത്തില്‍ കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും.
സുപ്രീം കോടതിയെ സമീപിക്കുന്നതിനൊപ്പം തമിഴ്നാട് സര്‍ക്കാരിനെയും സമീപിക്കും. ജലനിരപ്പ് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നു തമിഴ്നാടിനോട് ആവശ്യപ്പെടും. പുതിയ അണക്കെട്ടിന്റെ ആവശ്യകതയെക്കുറിച്ചു തമിഴ്നാടിനെ ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: