ജനീവ: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം കഴിഞ്ഞ മൂന്നു മാസത്തിനിടെ 256 കുട്ടികളെ വെടിവച്ചു കൊന്നതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി വെളിപ്പെടുത്തി. ആണ്‍കുട്ടികളെയും സ്ത്രീകളെയും സൈന്യം ലൈംഗികമായി പീഡിപ്പിച്ചുവെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറിയയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 3500ലേറെപ്പേര്‍ കൊല്ലപ്പെടുകയും പ്രക്ഷോഭം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു മനുഷ്യാവകാശ കൗണ്‍സില്‍ സിറിയയിലെത്തിയത്.
സിറിയന്‍ സൈന്യം യു.എന്‍ സംഘത്തിന്റെ പരിശോധനയോട് സഹകരിച്ചില്ലെങ്കിലും 223 ഇരകളോട് തങ്ങള്‍ സംസാരിച്ചതായി സമിതി അംഗങ്ങള്‍ ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 39 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. മാര്‍ച്ചില്‍ കലാപം ആരംഭിച്ച ശേഷം 3500ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ അകാരണമായി ജയിലിലടയ്ക്കപ്പെട്ടു.
സെപ്റ്റംബറിനും നവംബറിനും ഇടയിലായി 256 കുഞ്ഞുങ്ങളെ അസദ് സൈന്യം ക്രൂരമായി വെടിവച്ച് കൊലപ്പെടുത്തിയെന്ന് യു.എന്‍ സമിതി അംഗങ്ങള്‍ പറയുന്നു. ചില കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ആണ് കുട്ടികളെയും ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയെന്ന് സമിതി അംഗങ്ങള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: