കൊല്ലം: കൊല്ലത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പ്രതിപക്ഷ എം.എല്‍.എമാര്‍ ബഹിഷ്കരിച്ചു. മന്ത്രി ഗണേഷ്കുമാറിനെ ബഹിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എമാര്‍ വിട്ടു നില്‍ക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ മന്ത്രി ഗണേഷ്കുമാറും പങ്കെടുക്കുന്നുണ്ട്.
ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നതിന് മുമ്പ് ഇടതുമുന്നണിയുടെ എല്ലാ എം.എല്‍.എമാരും സ്ഥലത്തെത്തുകയും പരാതികളുമായെത്തിയ ആളുകളുമായി സംസാരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയപ്പോള്‍ തങ്ങള്‍ പരിപാടി ബഹിഷ്ക്കരിക്കുകയാണെന്ന് എം.എല്‍.എമാര്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഭരണ പ്രതിപക്ഷ സഹകരണത്തോടെയാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ പത്തനാപുരത്ത് മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മന്ത്രിയെ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷം നേരത്തെ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: