ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും. യു.ഡി.എഫും നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറിനു തുടങ്ങിയ ഹര്‍ത്താല്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.അടിമാലി, മൂന്നാര്‍, ഇടുക്കി, കട്ടപ്പന എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ്കിടന്നു. കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നില്ല.
തൊടുപുഴയില്‍ എണറാകുളം ജില്ലാ അതിര്‍ത്തിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതോടെ ദേശീയപാതയില്‍ വാഹനങ്ങളുടെ വന്‍നിരയാണ് അനുഭവപ്പെടുന്നത്. പദ്ധതി പ്രദേശത്തിനടുത്തുള്ള ചപ്പാത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രദേശ വാസികളുടെയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കി. കേന്ദ്രത്തിനും തമിഴ്നാട് സര്‍ക്കാരിനുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു സമരം.
ഇടുക്കി ചെറുതോണി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു. നാട്ടുകാരും പ്ലക്കാര്‍ഡുകളേന്തി പ്രകടനം നടത്തി. ചപ്പാത്തിലെ സ്ഥിരം നിരാഹാര സമര വേദിയില്‍ പീരുമേട് എംഎല്‍എ. ഇ.എസ്. ബിജിമോള്‍ ഇന്നലെ തുടങ്ങിയ അനിശ്ചിത കാല നിരാഹാര സമരം തുടരുകയാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ബിജിമോള്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്മാന് പ്രൊഫ. സിപി. റോയ്, സെക്രട്ടറി ഷാജി പി. ജോസഫ് എന്നിവരും നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഇന്നലെ നിയമസഭ മന്ദിരത്തിനു മുന്നില്‍ സത്യഗ്രഹമിരുന്ന ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് സമരവേദി ഏജീസ് ഓഫിസിന് മുന്നിലേക്കു മാറ്റി. അദ്ദേഹം 9.30 ഓടു കൂടി ഇന്നത്തെ നിരാഹാരം ആരംഭിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ ഇനി വൈകിച്ചുകൂടെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു. അഞ്ച് ജില്ലകളില്‍ എസ്.എഫ്.ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച്ച ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: