കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംവിധായകന് രഞ്ജിത്ത്. മുല്ലപ്പെരിയാര്‍ പ്രശ്നം ഇത്ര സങ്കീര്‍ണമായി കിടക്കുമ്പോള്‍ ആഘോഷ രാവുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ 35 ലക്ഷം ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ ചലച്ചിത്ര അവാര്‍ഡില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമുണ്ടായ ശേഷം പുരസ്കാരം സ്വീകരിക്കുമെന്നും ഈ സമയത്ത് അവാര്‍ഡ് നിശ നടത്തുന്നതിനോട് യോജിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
അക്കാഡമി അവാര്‍ഡിനെ ഒരിക്കലും വില കുറച്ചു കാണുന്നില്ല. ഒരു കലാകാരന് ലഭിക്കുന്ന മികച്ച അംഗീകാരമാണ് അക്കാഡമി അവാര്‍ഡ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണം. മലയാളി-തമിഴന് എന്ന വിഭജനമില്ലാതെ ക്രിയാത്മകമായി പ്രശ്നം പരിഹരിക്കപ്പെടണമെന്നും രഞ്ജിത് പറഞ്ഞു.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയ്ന്റ് ആണ് ഏറ്റവും മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. അതേസമയം രഞ്ജിത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുന്നില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: