തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
വഴുതയ്ക്കാട്ടെ ഈശ്വരവിലാസം റോഡിലെ വീടിനു മുന്നിലേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ട് വീടിനു മുന്‍ഭാഗം വരെ എത്തി. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: