കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാട് പ്രധാനമന്ത്രിയ്ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇനിയും ദല്‍ഹിക്കു പോകുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
999 വര്‍ഷത്തെ കരാര്‍ നിലനില്‍ക്കുന്ന ഡാമിന്റെ ബലത്തെകുറിച്ച് ആശങ്കയുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. മുല്ലപ്പെരിയാറിലെ ഭൂചലനം സംബന്ധിച്ച് ഉന്നതാധികാര സമിതിക്കു വീണ്ടും റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രശ്നത്തില്‍ തമിഴ്നാടുമായുള്ള നല്ല ബന്ധം നിര്‍ത്തികൊണ്ടു തന്നെ പരിഹാരം കാണാനാവുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ സ്വാഭാവികമായി മാത്രമെ കാണുന്നുള്ളൂ. മുല്ലപ്പെരിയാര്‍ മേഖലയില്‍ ഉണ്ടായ ഭൂചലനങ്ങളെ തുടര്‍ന്നുള്ള ആശങ്കയാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: