ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ഡി.എം.കെ നേതാവ് കനിമൊഴിക്ക് ഉപാധികളോടെ ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കനിമൊഴി കഴിഞ്ഞ ആറ് മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ജാമ്യത്തുകയായി ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം. രാജ്യം വിട്ടുപോകരുതെന്നും പാസ്പോര്ട്ടുകള് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കനിമൊഴിയെ കൂടാതെ കലൈഞ്ജര്‍ ടി.വി എം.ഡി ശരത്കുമാര്, കുസഗാവ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് കമ്പനി ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, സിനിയുഗ് ഫിലിംസ് ഡയറക്ടര്‍ കരീം മൊറാനി, സ്വാന് ടെലികോം ഡയറക്ടര്‍ ഷാഹിദ് ബല്‍വ എന്നിവര്‍ക്കും എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം ടെലികോം വകുപ്പ് മുന്‍ സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹൂറയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയിന്മേല് ഹൈക്കോടതിയില്‍ വാദം തുടങ്ങിയത്. ഡിസംബര്‍ ഒന്നാം തീയതിയായിരുന്നു കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനായി കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതി അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ കനിമൊഴി ഉള്‍പ്പടെയുള്ള പ്രതികള്‍ പ്രത്യേകം അപേക്ഷ നല്‍കുകയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കുകയുമായിരുന്നു.
കേസില്‍ നേരത്തെ സുപ്രീംകോടതി അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ച കാര്യം കനിമൊഴിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യം അനുവദിച്ചത്. കനിമൊഴിയെ കഴിഞ്ഞ മെയ് 20നായിരുന്നു സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: