തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ എന്തുവില കൊടുത്തും കേരളം പുതിയ അണക്കെട്ട് പണിയുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് കേരളം നടത്തുന്ന സമവായ ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടണം. മുല്ലപ്പെരിയാറിലെ നിലവിലെ ഭീഷണി പരിഹരിക്കാന്‍ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മാണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: